ന്യൂഡൽഹി: ഇന്ത്യ കാത്തിരുന്ന ബുള്ളറ്റ് ട്രെയിൻ പരീക്ഷണയോട്ടത്തിനൊരുങ്ങുന്നു. 2027 മേയ്-ജൂൺ മാസത്തോടെ ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ട്രാക്കിൽ എത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ......
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിൽനിന്ന് തോക്കും വ്യാജ തിരിച്ചറിയൽ കാർഡുകളുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കൾചറൽ സെന്ററിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിനിടെയാണ് സംഭവം.
വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നത്. ......
ന്യൂഡൽഹി: ദേശീയ വനിതാ കമ്മിഷൻ സംഘടിപ്പിച്ച വനിതാ നിയമസഭാംഗങ്ങൾക്കായുള്ള പരിശീലന പരിപാടിയിൽ ഹിന്ദി ഭാഷയെച്ചൊല്ലി വാഗ്വാദം. ആശയവിനിമയത്തിന് ഹിന്ദി മാത്രം ഉപയോഗിച്ചതിനെ കേരളത്തിൽ നിന്നുള്ള എംഎൽഎമാർ ചോദ്യം ചെയ്തതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുക്കുകയും കേരള പ്രതിനിധികൾ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 390ലേറെ വനിതാ എംഎൽഎമാർ പങ്കെടുത്ത ദ്വിദിന പരിശീലന പരിപാടിയിലാണ് സംഭവം. ......
കർണാടകം: സംസ്ഥാന പി എസ് സിയിൽ നടന്ന ഗുരുതരമായ ക്രമക്കേടുകളുടെയും അഴിമതിയുടെയും ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങളാണ് സി ഐ ഡി അന്വേഷണത്തിലൂടെ പുറത്തുവരുന്നത്.ചെയർമാൻ ശിവശങ്കരപ്പ സഹുകാരുടെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി തള്ളി. അദ്ദേഹവും കുടുംബവും പി എസ് സിയിൽ നടത്തിയ അന്യായമായ ഇടപെടലുകളെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സി ഐ ഡി സമർപ്പിച്ച സാഹചര്യത്തിലാണ് ഗുരുതരമായ പരാമർശങ്ങളോടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ......
തമിഴ്നാട് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷമായ ഡിഎംകെയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി. മുഖ്യമന്ത്രി വിജയ് നടത്തിയ മിസ , സർക്കാരിയ കമ്മീഷൻ പരാമർശങ്ങളെച്ചൊല്ലിയുള്ള പ്രതിഷേധമാണ് ഇന്നും സഭയിൽ ബഹളത്തിനിടയാക്കിയത്. ......
ന്യൂഡൽഹി:കോർപ്പറേറ്റ് ലോകത്തെ പഴുതുകളടച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച പുതിയ വിധി വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ജസ്റ്റിസ് ജെ.ബി.......
പൂനെ: തുടർച്ചയായ പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലും വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നു. ഡൽഹിയിലും ജാർഖണ്ഡിലും ഉയർന്ന സമാന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് പൂനെയിലും വിദ്യാർഥികൾ തെരുവിലിറങ്ങിയത്. ......
പട്ന: ട്രെയിനിലെ എസി കംപാർട്ടുമെന്റിൽ നിന്ന് 75 ലീറ്റർ വിദേശമദ്യം പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിഹാറിലെ സമസ്തിപുരിലാണ് യുവതി വിദേശമദ്യവുമായി പിടിയിലായത്. ......
ന്യൂഡൽഹി: ടോൾ പ്ലാസയിൽ ഫാസ്റ്റ് ടാഗ് സ്കാൻ ചെയ്യാത്ത സാഹചര്യത്തിൽ ജീവനക്കാർ ആവശ്യപ്പെട്ടാലും നേരിട്ട് പണം നൽകരുതെന്ന് മുന്നറിയിപ്പുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇത്തരത്തിൽ നൽകുന്ന പണം ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) അക്കൗണ്ടിലേക്ക് എത്തണമെന്നില്ലെന്നും സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി അറിയിച്ചു.
ഫാസ്റ്റ് ടാഗ് പ്രവർത്തിക്കാത്ത വാഹനങ്ങളിൽ നിന്ന് പണം ഈടാക്കാൻ ചില ടോൾ ഓപ്പറേറ്റർമാർ അനധികൃത മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. ......
ന്യൂഡൽഹി: പാചകവാതക സിലിണ്ടർ റീഫിൽ ബുക്കിങ്ങുമായി ബന്ധപ്പെട്ട നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം. ......